Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 5:29 AM GMT Updated On
date_range 6 Oct 2018 5:29 AM GMTദുബൈയില്‍ കുത്തേറ്റ് മരിച്ച റഷീദിെൻറ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsbookmark_border
താമരശ്ശേരി: ദുബൈയില്‍ കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ച പൂക്കോട് വട്ടിക്കുന്നുമ്മല്‍ റഷീദിെൻറ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. കഴിഞ്ഞ ഞായറാഴ്ച രാത്രി ദുൈബയില്‍ താമസസ്ഥലത്തുവെച്ചാണ് റഷീദിന് കുത്തേറ്റത്. വെള്ളിയാഴ്ച രാവിലെ പേത്താടെ താമരശ്ശേരിക്കടുത്ത് പൂക്കോട് ഗ്രാമത്തിലെ വീട്ടിലെത്തിച്ച മൃതദേഹം പൂനൂരിനടുത്ത അവേലത്ത് പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് പൂക്കോട്, അവേലം എന്നിവിടങ്ങളായി മയ്യിത്ത് നമസ്കാരവും നടന്നു. പൂനൂര് അവേലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന റഷീദ്, പൂക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരുണ്യം യുവജന കൂട്ടായ്മയുടെ മുന്‍ പ്രസിഡൻറും പൂക്കോട് മഹല്ല് കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാരുണ്യം കൂട്ടായ്മയുടെ ഓഫിസ് നിര്‍മാണത്തിന് നേതൃത്വം നല്കിയതും റഷീദായിരുന്നു. അവേലം യൂനിറ്റ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story