Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 5:09 AM GMT Updated On
date_range 6 Oct 2018 5:09 AM GMTപൂഴിത്തോടിൽ മിന്നലേറ്റു വീട്ടമ്മക്ക് പരിക്ക്്; വീടിന് തകരാർ
text_fieldsbookmark_border
പേരാമ്പ്ര: മിന്നലേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് ചെറുകുന്നിലെ പൂവില്ലോത്ത് മീത്തൽ ലീലക്കാണ് (41) പരിക്കേറ്റത്. മുഖത്തിെൻറ വലതുഭാഗത്ത് പൊള്ളലേറ്റ ഇവർ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചക്കുശേഷം കനത്ത മഴക്കിടയിലാണ് മിന്നലുണ്ടായത്. വീടിനു സാരമായ തകരാർ സംഭവിച്ചു. പല ഭാഗവും പൊട്ടിയിട്ടുണ്ട്. ജനൽച്ചില്ലുകൾ തകർന്ന നിലയിലാണ്. വൈദ്യുതി വയറിങ് സംവിധാനങ്ങളെല്ലാം കത്തിനശിച്ചു. വാർഡ് അംഗം ടി.ഡി. ഷൈല സംഭവസ്ഥലത്ത് സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story