Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാലറി ചലഞ്ച്​: സെറ്റോ...

സാലറി ചലഞ്ച്​: സെറ്റോ കലക്​ടറേറ്റ്​ മാർച്ചും കൂട്ടായ്​മയും നടത്തി

text_fields
bookmark_border
സാലറി ചലഞ്ച്​: സെറ്റോ കലക്​ടറേറ്റ്​ മാർച്ചും കൂട്ടായ്​മയും നടത്തി
cancel
camera_alt??????????????? ???????????
കോഴിക്കോട്: സാലറി ചലഞ്ച് വിസമ്മതപത്രം നൽകിയ ജീവനക്കാരെയും അധ്യാപകരെയും വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും സെറ്റോ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് പറമ്പാട്ട് സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെേറ്റാ ജില്ല കൺവീനർ എൻ. ശ്യാംകുമാർ, എൻ.ജി.ഒ.എ ജില്ല പ്രസിഡൻറ് കെ. പ്രദീപൻ, കെ.എം.സി.എസ്.എ സംസ്ഥാന സെക്രട്ടറി കെ.കെ. സുരേഷ്, എ.എച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, കെ.പി.ഇ.ഒ ജില്ല സെക്രട്ടറി മൂസക്കോയ കണയേങ്കാട്, ശശികുമാർ കാവാട്ട്, പി.കെ. അരവിന്ദൻ, കെ. ഷിബു എന്നിവർ സംസാരിച്ചു. സിജു കെ. നായർ, കെ. അനിൽ കുമാർ, ഷാജു പി. കൃഷ്ണൻ, കെ. ദിനേശൻ, സി.കെ. പ്രകാശൻ, എലിസബത്ത് ടി. ജേക്കബ് എന്നിവർ നേതൃത്വം നൽകി. അച്ചടി നിരക്കുകൾ ഉയർത്തി ഏകീകരിക്കും കോഴിക്കോട്: പ്രസുകളുടെ നിലനിൽപിനായി ഒക്ടോബർ ഒന്നു മുതൽ മലബാറിൽ മുഴുവൻ പ്രസുകളും അച്ചടി നിരക്കുകൾ ഉയർത്തി ഏകീകരിക്കുന്നതിന് കോഴിക്കോട് നടന്ന ഒാഫ്സെറ്റ് പ്രിേൻറഴ്സ് അസോസിയേഷൻ (ഒപാക്) മലബാർ മേഖല യോഗം തീരുമാനിച്ചു. പ്രസിഡൻറ് പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം. വിജയൻ, ബിമൽ ചസി (കുന്ദമംഗലം), ഇബ്രാഹിം (അരീക്കോട്), സി.എ. മാത്യു, സി.വി. രതീഷ് (കണ്ണൂർ), മഹമൂദ്, റോഷിൽദാസ് (കോഴിക്കോട്) എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story