Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2018 7:39 AM GMT Updated On
date_range 2018-09-29T13:09:56+05:30കെ.ജി. ഹര്‍ഷനെ അനുസ്മരിച്ചു
text_fieldsചേളന്നൂര്‍: അന്തരിച്ച ചിത്രകാരനും സംവിധായകനുമായ കെ.ജി. ഹര്‍ഷന്‍ അനുസ്മരണം പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല അധ്യക്ഷത വഹിച്ചു. മൂന്നാമത് കെ.ജി. ഹര്‍ഷന്‍ പുരസ്‌കാരം പൂക്കാട് കലാലയം സ്ഥാപക പ്രസിഡൻറും കവിയും ചിത്രകല അധ്യാപകനുമായ യു.കെ. രാഘവന് നല്‍കി. രമേശ് കാവില്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രദീപ് കുമാര്‍ സായിജ്യോതി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. കൃഷ്ണപ്രിയ ശശികുമാറിന് കെ.ജി. സുബീഷും കെ.ജി. പ്രദീഷും ഉപഹാരം നല്‍കി. കലാമണ്ഡലം സത്യവ്രതൻ, രാഗേഷ് എടക്കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. സ്മൃതിനടനവും പ്രപഞ്ച നൃത്തവിദ്യാലയത്തിെൻറ നൃത്താര്‍ച്ചനയും 'പദപ്രശ്‌നങ്ങളില്‍ ഒരു പുലരി' നാടകവും അരങ്ങേറി.
Next Story