Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2018 6:09 AM GMT Updated On
date_range 2018-09-29T11:39:25+05:30ഫാറൂഖ് കോളജിൽ കോൺവക്കേഷൻ ഇന്ന്
text_fieldsഫറോക്ക്: ഫാറൂഖ് കോളജിൽനിന്ന് 2018ൽ ഡിഗ്രി, പി.ജി കഴിഞ്ഞ വിദ്യാർഥികളുടെ കോൺവക്കേഷൻ ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കോളജ് കൺെവൻഷൻ സെൻററിൽ നടക്കുന്നു. പോളണ്ടിലെ മുൻ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് വോഹറ മുഖ്യാതിഥിയാകും. കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. പി. മോഹനൻ, കൺട്രോളർ ഓഫ് എക്സാമിനർ ഡോ. വി.വി. ജോർജ്കുട്ടി എന്നിവർ പങ്കെടുക്കും. ഫറോക്ക് ഉപജില്ല സ്കൂൾ ഫുട്ബാൾ; ഫാറൂഖ് ഹയർ സെക്കൻഡറിക്ക് ഇരട്ട കിരീടം ഫറോക്ക്: ഉപജില്ല സ്കൂൾ ഗെയിംസ് ഫുട്ബാൾ ടൂർണമെൻറിൽ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും ഒന്നാമതെത്തി ഇരട്ട കിരീടം സ്വന്തമാക്കി. സീനിയർ വിഭാഗത്തിൽ ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ചാലിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് വിജയികളായത്. അഖിയാൻ വിജയഗോൾ നേടി. ജൂനിയർ വിഭാഗത്തിൽ മണ്ണൂർ സി.എം. ഹയർ സെക്കൻഡറി സ്കൂളിനെ ഏകപക്ഷീയ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ വിജയികളായത്. അക്ഷയ് പി.ടി, നവായിസ് എന്നിവർ വിജയഗോളുകൾ നേടി.
Next Story