Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലം ഉപജില്ല...

കുന്ദമംഗലം ഉപജില്ല കായികമേള: ആർ.ഇ.സി സ്കൂൾ ജേതാക്കൾ

text_fields
bookmark_border
കുന്ദമംഗലം ഉപജില്ല കായികമേള: ആർ.ഇ.സി സ്കൂൾ ജേതാക്കൾ
cancel
കുന്ദമംഗലം: മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ നടന്ന കുന്ദമംഗലം ഉപജില്ല കായിക മേളയിൽ 260 പോയൻറ് നേടി ചാത്തമംഗലം ആർ.ഇ.സി ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാക്കളായി. 222 പോയൻറ് നേടിയ കുന്ദമംഗലം എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 95 പോയൻറ് നേടിയ പയമ്പ്ര ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമെത്തി. കായികമേള കുന്ദമംഗലം എ.ഇ.ഒ കെ.രമേശ് ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ മെഡിക്കൽ കോളജ് കായികവിഭാഗം അസി. പ്രഫസർ ഒ. ബിജുകുമാർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. എ.കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും മനോജ് കുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story