Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്മണ്ട ആർ.ടി.ഒ ഓഫിസ്...

നന്മണ്ട ആർ.ടി.ഒ ഓഫിസ് പരിധിയിൽ മടവൂരിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം

text_fields
bookmark_border
കൊടുവള്ളി: കൊടുവള്ളി, കോഴിക്കോട് ജോയൻറ് ആർ.ടി.ഒ ഓഫിസുകൾ വിഭജിച്ച് നന്മണ്ട ആസ്ഥാനമായി പുതുതായി വരുന്ന ആർ.ടി.ഒ ഓഫിസ് പരിധിയിൽ മടവൂർ പഞ്ചായത്തിനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. കക്കോടി, കാക്കൂർ, നന്മണ്ട, കുരുവട്ടൂർ, തലക്കുളത്തൂർ, മടവൂർ, ചേളന്നൂർ, നരിക്കുനി, പനങ്ങാട്, കാന്തലാട്, കിനാലൂർ, ശിവപുരം, ഉണ്ണികുളം, അത്തോളി, ബാലുശ്ശേരി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ജോയൻറ് ആർ.ടി.ഒ ഓഫിസ് രൂപവത്കരിച്ചത്. എന്നാൽ, കൊടുവള്ളി ജോയൻറ് ആർ.ടി.ഒ ഓഫിസി​െൻറ തൊട്ടടുത്തുള്ള മടവൂർ, കിഴക്കോത്ത് ഗ്രാമപഞ്ചായത്തുകൾ കൊടുവള്ളി സബ് റീജനൽ ആർ.ടി.ഒ ഓഫിസ് പരിധിയിൽനിന്നു നന്മണ്ടയിൽ വരുന്ന പുതിയ ഓഫിസിന് കീഴിലേക്ക് മാറ്റുന്നതിനെതിരെ വാഹന ഉടമകൾ നേരത്തേ തന്നെ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്നാൽ, കിഴക്കോത്ത് പഞ്ചായത്തിനെ കൊടുവള്ളിയിൽ തന്നെ നിലനിർത്തി മടവൂർ പഞ്ചായത്തിനെ നന്മണ്ടയിലേക്ക് ഉൾപ്പെടുത്തിയതായാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. മടവൂർ പ്രദേശത്തുകാർക്ക് കേവലം നാലോ അഞ്ചോ കിലോമീറ്റർ മാത്രം സഞ്ചരിച്ച് കൊടുവള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർ.ടി.ഒ ഓഫിസിലെത്താമെന്നിരിക്കെ ഏറെ ദൂരം യാത്രചെയ്തു വേണം പുതിയ ഓഫിസിലെത്താൻ. പ്രശ്നത്തിൽ വിവിധ സംഘടനകൾ പരാതി നൽകിയതിനെ തുടർന്ന് കാരാട്ട് റസാഖ് എം.എൽ.എ വകുപ്പ് മന്ത്രിയെ കണ്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടിരുന്നു. പരിഹാരമുണ്ടാകുമെന്ന് എം.എൽ.എയും ഉറപ്പ് നൽകിയിരുന്നു. മടവൂർ പഞ്ചായത്തിനെ നന്മണ്ടയിൽ വരുന്ന ആർ.ടി.ഒ ഓഫിസ് പരിധിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് മടവൂർ പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ യോഗം 17 ന് രാവിലെ 10ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻചാർജ് വി.സി. റിയാസ് ഖാൻ അറിയിച്ചു. 'മടവൂരിനെ കൊടുവള്ളി ആർ.ടി.ഒ.യിൽ നിലനിർത്തണം' കൊടുവള്ളി: മടവൂർ പഞ്ചായത്തിനെ കൊടുവള്ളി ആർ.ടി.ഒ ഓഫിസിന് കീഴിൽനിന്ന് വേർപെടുത്തി നന്മണ്ടയിലേക്ക് മാറ്റാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് മടവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധമായി സർക്കാറിലേക്ക് ഭീമ ഹരജി നൽകുവാനും യോഗം തീരുമാനിച്ചു. പി.കെ. സുലൈമാൻ ഉദ്ഘാടനം ചെയ്തു. സി.കെ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ റസാഖ്, ശശി ചക്കാലക്കൽ, പത്മനാഭ കുറുപ്പ്, ആരാമം കോയ, വി. സലാം, പുരുഷോത്തമൻ, ടി.കെ. കബീർ എരവന്നൂർ, സദാനന്ദൻ, ചന്ദ്രൻ ഇയ്യാനിക്കോത്ത്, എം.കെ. രാജൻ, ടി.കെ. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. മടവൂർ പഞ്ചായത്തിനെ നന്മണ്ട ആർ.ടി.ഒ ഓഫിസ് പരിധിയിലേക്ക് മാറ്റാനുള്ള ശ്രമം അപലപനീയമാണെന്ന് ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂറും ജനതാദൾ യു.ഡി.എഫ് വിഭാഗം സംസ്ഥാന സെക്രട്ടറി ചോലക്കര മുഹമ്മദും അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story