Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2018 8:59 AM GMT Updated On
date_range 17 Sep 2018 8:59 AM GMTജില്ല സബ് ജൂനിയർ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ് ആരംഭിച്ചു
text_fieldsbookmark_border
നരിക്കുനി: ജില്ല ബാൾ ബാഡ്മിൻറൺ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സബ് ജൂനിയർ ചാമ്പ്യൻഷിപ് എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെംബർ എം.എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുൻ ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.സി.എം. ബഷീർ അധ്യക്ഷത വഹിച്ചു. തോമസ് മാത്യു, കെ. അബ്ദുൽ ഖാദർ, വി.പി. ഷഹ്സിൽ, അനീസ് മടവൂർ, എം. അബ്ദുൽ മുനീർ, ഷബീർ ചുഴലിക്കര, ടി. മിഥേഷ് എന്നിവർ സംസാരിച്ചു. ജില്ല ബാൾ ബാഡ്മിൻറൺ അസോസിയേഷൻ സെക്രട്ടറി പി. ഷഫീഖ് സ്വാഗതവും കെ. അബ്ദുൽ മുജീബ് നന്ദിയും പറഞ്ഞു. ആൺകുട്ടികളുടെ വിഭാഗത്തിൽ ഫറോക്ക് റിക്രിയേഷൻ ക്ലബ്ബ്, സി.ബി.ബി.എ ചാലിയം, എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ, ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക് എന്നീ ടീമുകൾ സെമിഫൈനലിൽ പ്രവേശിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ എം.ജെ.എച്ച്.എസ്.എസ് എളേറ്റിലും ഹസനിയ എ.യു.പി.എസ് മുട്ടാഞ്ചേരിയും ഫൈനലിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story