Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാല പിടിച്ചുപറി:...

മാല പിടിച്ചുപറി: മൂന്നു യുവാക്കൾ പിടിയിൽ

text_fields
bookmark_border
കോഴിക്കോട്: സ്വർണമാല പിടിച്ചുപറിച്ച കേസിൽ മൂന്നു പേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കൈതമനത്താഴം ബിലാൽ ബക്കർ (22), പെരിെങ്ങാളം പുൽപറമ്പിൽ ജിഷ്ണു (22), കുന്ദമംഗലം ആനപ്പാറ എടവലത്തുപടി മുരളീധരൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ് പി.ജി ഹോസ്റ്റലിനു സമീപം കഴിഞ്ഞ മാസം 21ന് തിരൂർ പുറത്തൂർ സ്വദേശിനി വിമലയുടെ രണ്ടരപവ​െൻറ മാലയും ബാഗും ബൈക്കിലെത്തി തട്ടിപ്പറിച്ച കേസിലെ പ്രതികളാണ് ബിലാലും മുരളീധരനും. കോട്ടയത്ത് സ്ത്രീയുടെ മാല പൊട്ടിച്ചെന്ന കേസിലാണ് ബിലാൽ ബക്കറും ജിഷ്ണുവും കുടുങ്ങിയത്. മറ്റൊരു കേസിൽ മെഡിക്കൽ കോളജ് പൊലീസിൽ ബിലാലിനെതിരെ വാറൻറുണ്ട്. മൂന്നു പേരെയും കുന്ദമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോവൂർ എം.എൽ.എ റോഡിൽ ശനിയാഴ്ച രാത്രി പിടിയിലായ ബിലാൽ ബക്കറെ ചോദ്യംചെയ്തപ്പോഴാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ജിഷ്ണുവിനെ പെരിെങ്ങാളത്തുനിന്നും മുരളീധരനെ കുന്ദമംഗലത്തുനിന്നും ഞായറാഴ്ച പിടികൂടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story