Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2018 7:59 AM GMT Updated On
date_range 2018-09-17T13:29:59+05:30ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
text_fieldsകോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ കോഴിക്കോട് ടാഗോർ സെൻറിനറി ഹാളിന് മുൻവശത്തെ റോഡിലാണ് സംഭവം. മലപ്പുറം താനാളൂർ സ്വദേശി തൗഫീക്കും കുടുംബവും സഞ്ചരിച്ച കെ.എൽ 65 ബി 6594 നമ്പർ മാരുതി റിറ്റ്സ് കാറിനാണ് തീപിടിച്ചത്. അഞ്ചു പേരായിരുന്നു കാറിലുണ്ടായിരുന്നത്. എൻജിനിൽനിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയോടി. പിന്നീട് കാറിെൻറ മുൻവശത്ത് തീപിടിക്കുകയായിരുന്നു. ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഒാഫിസർ പനോത്ത് അജിത് കുമാറിെൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ എൻ. രമേശൻ, വി.പി. അജയൻ എന്നിവരടങ്ങുന്ന അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ബാറ്ററിയുമായി ബന്ധപ്പെട്ട ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story