Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 7:11 AM GMT Updated On
date_range 15 Sep 2018 7:11 AM GMTഎസ്.എഫ്.െഎ ആക്രമണങ്ങൾ പ്രതിരോധിക്കും -കെ.എസ്.യു
text_fieldsbookmark_border
* തിങ്കളാഴ്ച തിരുവനന്തപുരത്ത് മുൻ പ്രസിഡൻറുമാരുടെ യോഗം കോഴിക്കോട്: എസ്.എഫ്.െഎ നേതൃത്വത്തിൽ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്. കാമ്പസുകളിലും പുറത്തുമുള്ള എസ്.എഫ്.െഎ ആക്രമണത്തിനെതിരെ ശക്തമായ നടപടി ആലോചിക്കാൻ മുൻ കെ.എസ്.യു നേതാക്കളടക്കം പെങ്കടുക്കുന്ന യോഗം 17ന് തിരുവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇനിയും മർദനങ്ങളേറ്റ് മുന്നോട്ടുപോകാനാവില്ല. സി.പി.എം ആക്രമരാഷ്ട്രീയം തുറന്നുകാട്ടും. എ.ബി.വി.പി, കാമ്പസ് ഫ്രണ്ട് പോലുള്ള വർഗീയ സംഘടനകളോട് ഏറ്റുമുട്ടാൻ ഭയക്കുന്ന എസ്.എഫ്.െഎ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നവരെയാണ് ഇരകളാക്കുന്നത്. പി.കെ. ശശിക്കെതിരെ മിണ്ടാൻ എസ്.എഫ്.െഎക്കാവുന്നില്ല. സ്വന്തം നേതാവായ അഭിമന്യുവിനോട് നീതികാട്ടാതെ കേസ് ഒത്തുതീർപ്പാക്കി -അേദ്ദഹം പറഞ്ഞു. ജില്ല പ്രസിഡൻറ് വി.ടി. നിഹാലും വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story