Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമ്മയും കുഞ്ഞും...

അമ്മയും കുഞ്ഞും സാഹിത്യ ക്വിസ് മത്സരം നടത്തി

text_fields
bookmark_border
പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി 'അമ്മയും കുഞ്ഞും' സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കാനും വിദ്യാർഥികൾക്ക് പ്രചോദനമേകാനും ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരൻ നമ്പ്യാർ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. കെ.ബി.പി.ഒ വി. വിനോദ് കുമാർ, എ. ജമാലുദ്ദീൻ, വി.എം. അഷ്റഫ്, കെ. അരുൺ, കെ. ഷാജിമ, കെ. രാജൻ, സുധാമണി, കെ. സുജിന, വി.കെ. സൗമ്യ എന്നിവർ സംസാരിച്ചു. വി.കെ. രമേശൻ മത്സരം നിയന്ത്രിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story