Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കത്ത് അഖണ്ഡ...

മുക്കത്ത് അഖണ്ഡ സംഗീതാർച്ചനയും ചിത്രരചനയും നാളെ

text_fields
bookmark_border
മുക്കത്ത് അഖണ്ഡ സംഗീതാർച്ചനയും ചിത്രരചനയും നാളെ മുക്കം: മുക്കത്തെ കലാകാരന്മാരുടെ കൂട്ടായ്മയിൽ ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ഏഴു വരെ അഖണ്ഡ സംഗീതാർച്ചനയും ചിത്രരചനയും സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയെങ്കിലും സമാഹരിക്കുകയാണ് ലക്ഷ്യം. ഡോ. എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷത വഹിക്കും. മുക്കം എസ്.കെ. പാർക്കിലൊരുക്കിയ വേദിയിൽ നൂറോളം കലാകാരന്മാർ പങ്കെടുക്കും. മുക്കം സലീമി​െൻറ നേതൃത്വത്തിൽ ഗസൽ ചക്രവർത്തി ഉമ്പായിക്ക് ആദരാഞ്ജലി അർപ്പിച്ച് ഗസൽ അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ എം. അശോകൻ മാസ്റ്റർ, സിഗ്നി ദേവരാജ്, മുക്കം സലിം, മുക്കം വിജയൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story