Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 5:56 AM GMT Updated On
date_range 2018-09-15T11:26:52+05:30പ്രായത്തെയും അറിവിനെയും ആദരിച്ച് എലത്തൂർ പൊലീസ്
text_fieldsഎലത്തൂർ: ആയുഷ്ക്കാലം കുടുംബത്തിനും സമൂഹത്തിനും വേണ്ടി കർമനിരതരായ വയോജനങ്ങളെ ആദരിച്ച് എലത്തൂർ പൊലീസ്. വാർധക്യത്തെ വേദനിപ്പിക്കുന്നതിനുപകരം അവരുടെ അനുഭവങ്ങളെയും അറിവുകളെയും ആദരിക്കുകയാണ് വേണ്ടെതന്ന് എൽഡേഴ്സ് പരിപാടി ഉദ്ഘാടനം ചെയ്ത് സിറ്റി ഡെപ്യൂട്ടി കമീഷണർ കെ.എം. ടോമി പറഞ്ഞു. വയോജനങ്ങളെ സംരക്ഷിക്കേണ്ടത് ഒാരോ പൗരെൻറയും കടമയാണെന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. നോർത്ത് അസി. കമീഷണർ ഇ.പി. പൃഥീരാജ് അധ്യക്ഷത വഹിച്ചു. തായാട്ട് ബാലൻ മുഖ്യാതിഥിയായിരുന്നു. സ്റ്റേഷൻ പരിധിയിലെ നിരവധി മുതിർന്ന പൗരന്മാർ പരിപാടിയിൽ പങ്കെടുത്തു. സംഗീത സംവിധായകരായ ഇ.വി.വത്സൻ, പ്രേംകുമാർ വടകര, ടി.പി. വിജയൻ, കല്ലാരക്കെട്ടിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. എലത്തൂർ എസ്.െഎ ടി.വി. ധനഞ്ജയദാസ് സ്വാഗതവും സി.പി.ഒ നന്ദിയും പറഞ്ഞു.
Next Story