Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 5:41 AM GMT Updated On
date_range 2018-09-15T11:11:35+05:30അരക്കിണർ മത്സ്യമാർക്കറ്റ് ഉദ്ഘാടനം ചെയ്തു
text_fieldsപടം : BEPPUR 60 നവീകരിച്ച അരക്കിണർ മത്സ്യ മാർക്കറ്റും മുകൾനില നിർമാണം പൂർത്തീകരിച്ചതിെൻറയും ഉദ്ഘാടനം കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കുന്നു അരക്കിണർ: നവീകരിച്ച അരക്കിണർ മത്സ്യമാർക്കറ്റും പൂർത്തീകരിച്ച മുകൾനിലയുടെയും ഉദ്ഘാടനം കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 99ൽ നിർമിച്ച അരക്കിണർ മത്സ്യമാർക്കറ്റ് അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ നിലയിലായിരുന്നു. അഴുക്കു വെള്ളത്തിെൻറ ടാങ്കുകൾ നിറഞ്ഞ് റോഡിലേക്ക് ഒഴുകിയത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടും മലിനീകരണ പ്രശ്നങ്ങളും സൃഷ്ടിച്ചതിനാലാണ് കോഴിക്കോട് കോർപറേഷൻ നവീകരണ പ്രവർത്തനങ്ങൾക്ക് തയാറായത്. മത്സ്യമാർക്കറ്റ് നവീകരണത്തിനുള്ള 2017-18 വർഷത്തിലെ കോർപറേഷൻ ഫണ്ട് ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ മാർക്കറ്റ് പൂർണമായും നവീകരിച്ചു. മുകൾനില നിർമാണവും നടത്തി. നവീകരണ പ്രവൃത്തി പൂർത്തീകരിച്ചതിെൻറ ഉദ്ഘാടനം കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു . എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ പേരോത്ത് പ്രകാശൻ, പി.കെ. ഷാനിയ, എൻ. സദു, കെ.പി. ഹുസൈൻ (സി.പി.ഐ) ഷഫീക്ക് ( ഐ.യു.എം.എൽ) എ.എം. അനിൽ കുമാർ (കോൺഗ്രസ്), കെ.പി. നിഷാദ് കുമാർ (ബി.ജെ.പി), കലാം കടുവാനത്ത് (ഐ.എൻ.എൽ), സി. സാബു (സി.പി.എം), കോയിക്കൽ പ്രകാശൻ (എൻ.സി.പി) പി. മോഹനൻ, പി. രാധാകൃഷ്ണൻ, സലീം (ഉദയം െറസിഡൻറ്സ് അസോസിയേഷൻ), പി.പി. ജംഷീർ അഹമ്മദ് (സ്നേഹ നഗർ െറസിഡൻറ്സ്), സി.പി. നൗഷാദ് (ന്യൂ ലൈഫ് െറസിഡൻറ്സ്) തുടങ്ങിയവർ ആശംസകളർപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ അധ്യക്ഷനായി. ഡിവിഷൻ കൗൺസിലർ പി.പി. ബീരാൻ കോയ സ്വാഗതവും കൗൺസിലർ എം. ഗിരിജ ടീച്ചർ നന്ദിയും പറഞ്ഞു.
Next Story