Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 6:05 AM GMT Updated On
date_range 2018-09-14T11:35:59+05:30ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
text_fieldsകോഴിക്കോട്: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിൽെപട്ട (ഒ.ബി.സി) വിദ്യാർഥികളിൽനിന്ന് ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 25 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ വിദ്യാലയ അധികൃതർ 30നകം ഓൺലൈനായി സമർപ്പിക്കണം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. മുൻ വർഷത്തെ പരീക്ഷയിൽ 80 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരായിരിക്കണം. അപേക്ഷഫോറത്തിെൻറ മാതൃകയും വിശദാംശങ്ങളും www.bcdd.kerala.gov.in, www.scholarship.itschool.gov.in എന്നീ വെബ്സൈറ്റുകളിലും സ്കൂളുകളിലും ലഭ്യമാണ്. ഫോൺ: 0495 2377786.
Next Story