Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോട്ടൽ ആൻഡ്​...

ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​ അസോ. ദുരിതാശ്വാസ നിധി സമാഹരണം തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ധനസമാഹരണം തുടങ്ങി. പന്തീരാങ്കാവ് ബൈപാസിലെ മലബാർ മസാല ഫാമിലി റസ്റ്റാറൻറ് എം.ഡി കെ. ഷബീർ, രാജാജി റോഡിലെ വെജ്മന്ത്ര വെജിറ്റേറിയൻ റസ്റ്റാറൻറ് ചെയർമാൻ പി.പി. മുകുന്ദൻ എന്നിവരിൽനിന്ന് ഒരു ദിവസത്തെ മുഴുവൻ തുകയും സ്വീകരിച്ച് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ ജില്ല പ്രസിഡൻറ് മുഹമ്മദ് സുഹൈൽ, സെക്രട്ടറി സി. ഷമീർ, ബിജു മലബാർ, രതീഷ്, പി.പി. മുകുന്ദൻ, അനീഷ്, ജിഗേഷ് മൊടുവിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ മുഴുവൻ ഹോട്ടലുകളിൽനിന്നും െതാഴിലാളികളുടെ വിഹിതമുൾപ്പെടെ ഒരു ദിവസത്തെ തുകയാണ് സമാഹരിക്കുന്നെതന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story