Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇൻറർ സ്കൂൾ ബാസ്കറ്റ്...

ഇൻറർ സ്കൂൾ ബാസ്കറ്റ് ബാൾ ടൂർണമെൻറ്​ 22 മുതൽ

text_fields
bookmark_border
കോഴിക്കോട്: പരപ്പിൽ എം.എം ഹൈസ്കൂളി​െൻറ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ഓൾ കേരള ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമ​െൻറ് 22 മുതൽ 25 വരെ നടക്കും. പ്രത്യേകം സജ്ജമാക്കിയ എം.എം.വി. എച്ച്.എസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളത്തിലെ പ്രമുഖ സ്കൂൾ ടീമുകൾ മത്സരിക്കും. ടൂർണമ​െൻറി​െൻറ വിജയത്തിനായി ടി.പി. ഹംസത്ത്‌ ചെയർമാനും പി.ടി. ആസാദ് കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ടി. പി. ഹംസത്ത് അധ്യക്ഷത വഹിച്ചു. ഇ.വി. ഉസ്മാൻ കോയ, പി.ടി. ആസാദ്, എം. ഹാരിസ്, ഐ.പി. ഉസ്മാൻ കോയ, അബ്ദുള്ള ബറാമി, കെ.വി. ഉമ്മർ ഫാറൂഖ്, എം.പി. ഇമ്പിച്ചമദ്, പി.ടി. ഇമ്പിച്ചി കോയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story