Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവകേരള നിർമിതിക്കുള്ള...

നവകേരള നിർമിതിക്കുള്ള ആഹ്വാനവുമായി തെരുവ് മാജിക് ഷോ

text_fields
bookmark_border
നവകേരള നിർമിതിക്കുള്ള ആഹ്വാനവുമായി തെരുവ് മാജിക് ഷോ
cancel
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത നവകേരള നിർമിതിയിൽ പങ്കാളികളാകാൻ ആഹ്വാനവുമായി മാന്ത്രികൻ ശ്രീജിത് വിയ്യൂരി​െൻറ നേതൃത്വത്തിൽ ജില്ല തെരുവു മാന്ത്രിക യാത്ര തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊയിലാണ്ടി മാജിക് അക്കാദമിയാണ് യാത്ര സംഘടിപ്പിച്ചത്. പ്രത്യേകം രൂപകൽപന ചെയ്ത മാജിക് വിദ്യയിലൂടെയാണ് യാത്ര സന്ദേശം ജനങ്ങളിൽ എത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ തെരുവുകളിൽ വൈകുന്നേരം ഒരുക്കുന്ന വേദികളിലാണ് മാന്ത്രിക വിദ്യ അവതരിപ്പിക്കുക. പ്രളയാനന്തര പരിസ്ഥിതി അവബോധം ജനങ്ങളിൽ എത്തിക്കുകയും ലക്ഷ്യമാണ്. യാത്ര പൊയിൽക്കാവിൽ തഹസിൽദാർ പി. പ്രേമൻ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ അധ്യക്ഷത വഹിച്ചു. സി.ഐ കെ. ഉണ്ണികൃഷ്ണൻ, കന്മന ശ്രീധരൻ, എം.ജി. ബൽരാജ്, ഡോ. പി.കെ. ഷാജി, പി.കെ.കെ പന്തലായനി, ബാബു ഇരിങ്ങൽ, എസ്. ദീപു, കെ. ഗീതാന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story