Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകപ്പുറം പടിഞ്ഞാറെകണ്ടി ...

കപ്പുറം പടിഞ്ഞാറെകണ്ടി -വട്ടോളി ബസാര്‍ റോഡ്‌ നിർമാണ ഉദ്ഘാടനം

text_fields
bookmark_border
കപ്പുറം പടിഞ്ഞാറെകണ്ടി -വട്ടോളി ബസാര്‍ റോഡ്‌ നിർമാണ ഉദ്ഘാടനം
cancel
എകരൂല്‍: ഉണ്ണികുളം പഞ്ചായത്ത്‌ കപ്പുറം പടിഞ്ഞാറെകണ്ടി -വട്ടോളി ബസാര്‍ റോഡ്‌ നിർമാണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്‌ ഉദ്ഘാടനം ചെയ്തു. 40 വര്‍ഷത്തോളം പഴക്കമുള്ള റോഡിന് ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വകയിരുത്തിയ 75 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം നടത്തുന്നത്. വാര്‍ഡ്‌ മെംബര്‍ കെ.കെ.ഡി രാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നസീറ ഹബീബ് മുഖ്യ പ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി. ഭാസ്കരന്‍, ആര്‍.കെ. ഇബ്രാഹിം മാസ്റ്റര്‍, രവി കേളോത്ത്, വി. മുഹമ്മദ്‌ മാസ്റ്റര്‍, ഗംഗാധരന്‍ മാസ്റ്റര്‍, മാധവന്‍ മാസ്റ്റര്‍, എം.കെ. മുഹമ്മദ്, വി.കെ. സതീശന്‍, പി.പി. പത്മനാഭന്‍, കോണ്‍ട്രാക്ടര്‍ സജി എന്നിവര്‍ സംസാരിച്ചു. റഫീഖ് വള്ളില്‍ സ്വാഗതവും പടിക്കല്‍ ഭാസ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story