Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാറ്റുചാരായവുമായി...

വാറ്റുചാരായവുമായി പിടിയിൽ

text_fields
bookmark_border
കൊയിലാണ്ടി: കീഴരിയൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വാറ്റുചാരായവുമായി ഒരാൾ പിടിയിൽ. കുന്നത്ത് മലപ്പറമ്പിൽ ഭാസ്കരനാണ് (43) അഞ്ചു ലിറ്റർ ചാരായവുമായി പിടിയിലായത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എ. ഷമീർ ഖാൻ, പ്രിവൻറിവ് ഓഫിസർ സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ്, ജയപ്രസാദ്, രാമകൃഷ്ണൻ, വിപിൻ, ശ്രീജില, ഡ്രൈവർ ബബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അക്കാദമിക് മാസ്റ്റർ പ്ലാൻ: ശിൽപശാല തുടങ്ങി കൊയിലാണ്ടി: സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ നിർവഹണത്തി​െൻറ കോഴിക്കോട്, വയനാട് സംയുക്ത ശിൽപശാല തുടങ്ങി. മൂന്നു ദിവസം നീളും. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ കെ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. കെ. ഗീതാനന്ദൻ, കെ. ജിവാനന്ദൻ, കെ. മനോജ്, ബി. മധു, പി.ടി. ഷാജി, കെ. രാധാകൃഷ്ണൻ, എം. ജയകൃഷ്ണൻ, എം.ജി. ബൽരാജ് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് ( 14-09 - 18 ) കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ശിലാസ്ഥാപനം -മന്ത്രി എ.കെ. ശശീന്ദ്രൻ -2.30
Show Full Article
TAGS:LOCAL NEWS 
Next Story