Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.പി. കൃഷ്ണാനന്ദൻ:...

പി.പി. കൃഷ്ണാനന്ദൻ: വിടപറഞ്ഞത് രാഷ്​ട്രീയക്കാരിലെ സൗമ്യ മുഖം

text_fields
bookmark_border
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷനിൽ ഇടതുമുന്നണി സ്ഥാനാർഥിയായി എൻ.സി.പിയിലെ പി.പി. കൃഷ്ണാനന്ദനെ തീര ുമാനിച്ചപ്പോൾ പലരും പറഞ്ഞിരുന്നു 'ചാവേറാണെന്ന്'. യു.ഡി.എഫി​െൻറ ഉറച്ച ഡിവിഷനിൽ മുസ്ലിംലീഗി​െൻറ കരുത്തനായ സ്ഥാനാർഥി മുൻ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനേരി നസീർ എതിരാളിയാവുമ്പോൾ മറിച്ചൊന്നും സംഭവിക്കില്ലെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 229 വോട്ടിന് പി.പി. കൃഷ്ണാനന്ദൻ അട്ടിമറി വിജയം നേടി. എതിരാളികൾക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ജയിച്ചു കയറാൻ കഴിഞ്ഞത് കൃഷ്ണാനന്ദ​െൻറ സൗമ്യമായ പെരുമാറ്റം ഒന്നുകൊണ്ടുമാത്രമാണ്. യു.ഡി.എഫി​െൻറ സിറ്റിങ് സീറ്റ് പിടിച്ചെടുത്തതിന് പ്രത്യുപകാരമായി സി.പി.ഐയെ മറികടന്ന് എൻ.സി.പിക്ക് ബ്ലോക്ക് വൈ. പ്രസിഡൻറ് സ്ഥാനം തന്നെ നൽകി. മികച്ച സംഘാടകൻ കൂടിയായ പി.പി. രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് കെ.എസ്.യുവിലൂടെയാണ്. യൂത്ത് കോൺഗ്രസ് കൂത്താളി മണ്ഡലം പ്രസിഡൻറും കോൺഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു. 1997ലെ തെരഞ്ഞെടുപ്പിൽ കൂത്താളി ഗ്രാമപഞ്ചായത്ത് അന്നത്തെ അഞ്ചാം വാർഡിൽ, സീനിയറായ തന്നെ അവഗണിച്ച് തുടക്കക്കാരന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിമതനായി മത്സരിച്ച ഇദ്ദേഹം 218 വോട്ട് പിടിച്ച് ത​െൻറ ജനപിന്തുണ തെളിയിച്ചിരുന്നു. ഇത് അദ്ദേഹത്തെ എൻ.സി.പിയിൽ എത്തിച്ചു. നിലവിൽ എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗമാണ്. ബ്ലോക്ക് വൈ. പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത് അധികം വൈകാതെ അദ്ദേഹത്തെ രോഗം അലട്ടിയിരുന്നു. അസുഖം കാര്യമാക്കാതെ പൊതുപ്രവർത്തനം തുടർന്ന് കഴിഞ്ഞ ഏഴാം തീയതി നടന്ന ബ്ലോക്ക് ഭരണസമിതി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. എട്ടാം തീയതി അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ മരണം സംഭവിക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story