Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:27 AM GMT Updated On
date_range 14 Sep 2018 5:27 AM GMTഭീഷണിപ്പെടുത്തിയതായി പരാതി
text_fieldsbookmark_border
കൂട്ടാലിട: ചെങ്ങോടുമല കരിങ്കൽ ഖനനവിരുദ്ധ പ്രവർത്തകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. നരയംകുളത്തെ ടി.കെ. ചന്ദ്രനെയാണ് ക്വാറി വിരുദ്ധ സമരത്തിന് പോയാൽ വകവരുത്തുമെന്ന രീതിയിൽ ഭീഷണിപ്പെടുത്തിയത്. കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കോട്ടൂർ പഞ്ചായത്ത് രണ്ട്, നാല് വാർഡുകളിലെ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യ രീതിയിൽ ചെയ്യുന്ന സമരത്തെ ഭിഷണികൊണ്ടും കൈയൂക്കുകൊണ്ടും നേരിടാനാണ് ക്വാറി മാഫിയ ശ്രമിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസ് തയാറാവണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. പി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. രഗിൻ ലാൽ, എൻ.കെ. മധുസൂദനൻ, രാജേഷ് കോളിക്കടവ്, ബിജു കൊളക്കണ്ടി, ഷിബു അരയൻമാടൻ, രാജു മാത്യു, പി.സി. അരുൺ, സി. രാജൻ, ഒ. സത്യൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story