Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:23 AM GMT Updated On
date_range 14 Sep 2018 5:23 AM GMTകായികാധ്യാപകർ സമരരീതി മാറ്റുന്നു
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്തെ കായികാധ്യാപകർ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന നിസഹകരണ സമരരീതി പ്രളയത്തിെൻറ പശ്ചാത്തലത്തിൽ മാറ്റുന്നു. കായികമേളകളുടെ നടത്തിപ്പിൽ കായികാധ്യാപകരുടെ സേവനം സൗജന്യമായി നൽകാൻ ഡിപ്പാർട്മെൻറൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കായികമേളകൾ തടസ്സപ്പെടാതെ പ്രതിഷേധം സംഘടിപ്പിക്കാനും സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സുനിൽകുമാർ, ജനറൽ സെക്രട്ടറി എ. മുസ്തഫ, ട്രഷറർ നാരായണൻകുട്ടി, മറ്റു ഭാരവാഹികളായ കെ.യു. ബാബു, ഫാറൂഖ് പത്തൂർ, കെ.കെ. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story