Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:23 AM GMT Updated On
date_range 2018-09-14T10:53:58+05:30അപൂർവ രോഗം ബാധിച്ച കുരുന്നുകൾക്ക് മീഡിയവൺ പ്രേക്ഷകരുടെ കൈത്താങ്ങ്
text_fieldsകോഴിക്കോട്: അപൂർവ രോഗം മൂലം വേദനയനുഭവിക്കുന്ന മലപ്പുറം എടവണ്ണപ്പാറയിലെ ചീക്കോട് പഞ്ചായത്തിലുള്ള മുസ്തഫ -ആസിയ ദമ്പതികളുടെ മക്കളായ സുറൂറുസ്സമാൻ, ഫാസിൽ സമാൻ, നഷ്വ എന്നീ കുരുന്നുകൾക്ക് മീഡിയവൺ 'സ്നേഹസ്പർശം' പരിപാടിയിലൂടെ വീണ്ടും സഹായം. പ്രേക്ഷകർ നൽകിയ രണ്ടാമത്തെ ഗഡുവായ അഞ്ചുലക്ഷം രൂപയുടെ ചെക്ക് മീഡിയവൺ ഡയറക്ടർ സലാം മേലാറ്റൂർ കുട്ടികളുടെ പിതാവ് മുസ്തഫക്ക് കൈമാറി. മൂന്നു കുട്ടികളുടെ ചികിത്സക്കായി മീഡിയവൺ പ്രേക്ഷകർ നൽകിയ 10 ലക്ഷം രൂപ ഇതിനോടകം ഇവർക്ക് കൈമാറി. വാർത്തയറിഞ്ഞ സുമനസ്സുകൾ നേരിട്ട് നാലു ലക്ഷത്തോളം രൂപയും മുസ്തഫക്ക് കൈമാറിയിട്ടുണ്ട്. മീഡിയവൺ സീനിയർ എക്സിക്യൂട്ടിവ് അനീസ്, പ്രാദേശിക സഹായ സമിതി ഭാരവാഹികളായ ഇമ്പിച്ചി മോതി മാസ്റ്റർ, കെ.പി. സദഖത്തുല്ല ഹാജി, മുസ്തഫ ചീക്കോട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Next Story