Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎല്ലാ വീടുകളിലും...

എല്ലാ വീടുകളിലും അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കം

text_fields
bookmark_border
കൊടുവള്ളി: പറമ്പത്ത്കാവ് എ.എം.എൽ.പി സ്കൂളിൽ . പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ സ്കൂൾ ലീഡർമാരായ സി.കെ. താരീഖ് അൻവറിനും വി.വി. ആയിഷ തൻഹക്കും പച്ചക്കറി വിത്ത് നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ടി. സുനി അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 400 വിദ്യാർഥികളുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമിക്കും. പി.ടി.എ വൈസ് പ്രസിഡൻറ് സി.കെ. ജലീൽ, സൗഹൃദം ഗ്രൂപ് ചെയർമാൻ കെ.പി. അബ്ദുസ്സമദ്, എസ്.എസ്.ജി കൺവീനർ ആർ.വി. സൈനുദ്ദീൻ, പി.സി. ഖാദർ, ഫസൽ ആവിലോറ, കെ.കെ. റംല, പി. ഖദീജ, ടി. ഷബീന ബീവി, പി.കെ. യുസൈറ ഫെബിൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.കെ. സുലൈഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എം. മുഹമ്മദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story