Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:15 AM GMT Updated On
date_range 2018-09-14T10:45:01+05:30ദുരിത ബാധിതര്‍ക്ക് ആഴ്ചകൾക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കിയെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍
text_fieldsതാമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഇരകള്‍ക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ ആഴ്ചകൾക്കുള്ളില്‍ ലഭ്യമാക്കിയിരുന്നെന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. ആനുകൂല്യങ്ങള്‍ വിവിധഘട്ടങ്ങളിലായി അതിവേഗം നല്കാന് കഴിഞ്ഞത് സംസ്ഥാനത്ത് ആദ്യമായാണ്. മരിച്ചവരുടെ ആശ്രിതര്‍ക്കെല്ലാം ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. സര്‍ക്കാറും സന്നദ്ധ സംഘടനകളും പുനരധിവാസത്തിനായി നല്ല നിലയില്‍ സഹായിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കാരാട്ട് റസാഖ് എം.എല്‍.എ ചെയര്‍മാനും താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്മിറ്റിയുടെ അക്കൗണ്ടില്‍ 11,35,937 രൂപ ലഭിച്ചിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകള്‍, വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ഇവര്‍ക്ക് വീട് നിർമിച്ചുനല്കാന് മുന്നോട്ട് വന്നിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിെൻറ ഭാഗമായി മുസ്ലിംലീഗും കോണ്‍ഗ്രസും ഈ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിെൻറ ഭാഗമാണ് വ്യാഴാഴ്ച താമരശ്ശേരിയില്‍ വിഭവസമാഹരണ പരിപാടി നടക്കുന്ന റെസ്റ്റ് ഹൗസിലേക്ക് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് യൂത്ത്ലീഗുകാര്‍ അതിക്രമിച്ച് കടന്നത്. ഗേറ്റിന് മുന്നില്‍ നിന്ന പൊലീസുകാരെ അക്രമിക്കുകയും പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. കട്ടിപ്പാറയിലും കരിഞ്ചോലയിലും വീട് നഷ്ടപ്പെട്ടവരും വീടിന് ഭീഷണി നേരിടുന്നവരും വാടക വീടുകളിലാണ് താമസിക്കുന്നത്. വാടക നല്‍കുന്നില്ലെന്ന പേരുപറഞ്ഞ് ലീഗ് കാണിക്കുന്ന ഇത്തരം പ്രവൃത്തികള്‍ വിലകുറഞ്ഞ പ്രചാരണമാണെന്നും ജനങ്ങള്‍ തള്ളിക്കളയണമെന്നും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട് പറഞ്ഞു.
Next Story