Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:09 AM GMT Updated On
date_range 14 Sep 2018 5:09 AM GMTപകർച്ചവ്യാധി പ്രതിരോധം; ആരോഗ്യ സന്ദേശയാത്ര നടത്തി
text_fieldsbookmark_border
ഫറോക്ക്: വെള്ളപ്പൊക്ക പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനായി ജനങ്ങളെ ബോധ വത്കരിക്കാൻ ആരോഗ്യ വകുപ്പും നഗരസഭയും ചേർന്ന് ആരോഗ്യ സന്ദേശ ബോധവത്കരണ യാത്ര നടത്തി. വെള്ളപ്പൊക്ക പ്രദേശങ്ങളിലും പകർച്ചവ്യാധികൾ കണ്ടെത്തിയ മേഖലകളിലും പ്രയാണം നടത്തി. എലിപ്പനി രോഗബാധക്കെതിരെ ഗുളിക കഴിക്കാനും കൊതുകു നശീകരണത്തിന് ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കാനും നിർദേശം നൽകി. താലൂക്ക് ആശുപത്രിയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങ് നഗരസഭ ചെയർപേഴ്സൻ കെ. കമറു ലൈല ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ആസിഫ് പുളിയാളി സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ലാലു ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ. മുസ്തഫ സ്വാഗതവും എം. ഭാവന നന്ദിയും പറഞ്ഞു. ജെ.എച്ച്.ഐമാരായ പി.ഷിജു, ടി.വി. രഘുനാഥ് എന്നിവർ സന്ദേശയാത്രക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story