Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:09 AM GMT Updated On
date_range 2018-09-14T10:39:00+05:30സ്നേഹ െറസിഡൻറ്സ് അസോസിയേഷൻ ഗൃഹോപകരണങ്ങൾ നൽകി
text_fieldsഫറോക്ക്: അരീക്കാട് സ്നേഹ െറസിഡൻറ്സ് അസോസിയേഷൻ പ്രദേശത്തെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് പ്രഷർ കുക്കറും േപ്ലറ്റും അടങ്ങുന്ന ഗൃഹോപകരണങ്ങൾ നൽകി. മിർഷാദ് മൂപ്പൻസ് ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി റിയാസ് അരീക്കാട്, തിരുത്തിമ്മൽ മമ്മദ് കോയ, എം. ബാബുരാജ്, എം. ഷിബു, കെ.പി. നൗഷാദ്, എം. സതീശൻ, സി. വത്സരാജ്, ആസിഫ്, ടി. പ്രകാശൻ, മുരളി, അനൂപ്, കെ. ഫൈസൽ നയീം എന്നിവർ നേതൃത്വം നൽകി. ദുരിതക്കയത്തിൽ കൈത്താങ്ങായവരെ ആദരിച്ചു ഫറോക്ക്: ദുരിതക്കയത്തിൽ കൈത്താങ്ങായവർക്ക് ചെറുവണ്ണൂർ ടൗൺ പൗരസമിതിയുടെ സ്നേഹാദരം നൽകി. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൗരസമതി പ്രസിഡൻറ് കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്ഥിരം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ, അഡീഷനൽ തഹസിൽദാർ ഇ. അനിതകുമാരി, ചെറുവണ്ണൂർ വില്ലേജ് ഓഫിസർ പി.എം. റഹീം, ഫാ. ഫ്രാൻസൻ, മീഞ്ചന്ത ലീഡിങ് ഫയർമാൻ ഷിഹാബുദ്ദീൻ, പഴുക്കടക്കണ്ടി അനിൽകുമാർ, ശശീധരൻ നാരങ്ങയിൽ, നിക്കാം പറമ്പത്ത് രത്നാകരൻ, സാമുവൽ എബ്രഹാം, ചെരാൽ ശ്രീനിവാസൻ, എം.എ. ഖയ്യൂം, ഗിരീഷ് മേലേടത്ത്, പി. പ്രജോഷ്, ഖാദർ എന്നിവർ സംസാരിച്ചു.
Next Story