Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:09 AM GMT Updated On
date_range 14 Sep 2018 5:09 AM GMTസഹായം നൽകി
text_fieldsbookmark_border
കടലുണ്ടി: നവധാര പാലിയേറ്റിവ് സെൻററിലെ കിടപ്പുരോഗികൾക്ക് മണ്ണൂർ സർവിസ് സഹകരണ ബാങ്കിെൻറ സഹായം ബാങ്ക് പ്രസിഡൻറ് പ്രഫ. കെ. ശശിധരൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് നീന മുണ്ടേങ്ങാട്ടിന് കൈമാറി. ലയൺസ് ക്ലബ് എലൈറ്റ് കോഴിക്കോട് സ്പോൺസർ ചെയ്ത കാരിബാഗുകൾ സലാം വാസ്കോ വിതരണം ചെയ്തു. മണ്ണൂർ സർവിസ് ബാങ്ക് ഡയറക്ടർ പി. സബിത മെഡിക്കൽ ഉപകരണങ്ങൾ സമർപ്പിച്ചു. പാലിയേറ്റിവ് സെൻററിൽ നടന്ന ചടങ്ങിൽ ചെറുകാട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിനേശ് ബാബു അത്തോളി മുഖ്യാതിഥിയായി. കാക്കാതിരുത്തി കൃഷ്ണൻ, ഡോ. വി.പി. രാധാകൃഷ്ണൻ, ഡോ. വി.പി. മുരളീധരൻ, സി. അബ്ദുറഹ്മാൻ, നന്ദൻ കാക്കാതിരുത്തി, ബിജു നമ്പയിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി മുരളീധര ഗോപൻ സ്വാഗതവും ചീഫ് കോഓഡിനേറ്റർ ഉദയൻ കാർക്കോളി നന്ദിയും പറഞ്ഞു. വിവാഹം ഫാറൂഖ് കോളജ്: പരുത്തിപ്പാറ മണ്ണാരക്കൽ വീട്ടിൽ കെ. ശിവദാസെൻറയും ഷാജിതയുടെയും മകൾ ശിൽപ ദാസും പാലക്കാട് മുളയൻകാവ് കൃഷ്ണ നിവാസിൽ പരേതനായ കൃഷ്ണെൻറയും നാരായണിയുടെയും മകൻ അഭിലാഷും വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story