Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:06 AM GMT Updated On
date_range 2018-09-14T10:36:00+05:30ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച: യു.ഡി.എഫ് പ്രതിഷേധ സദസ്സും പ്രകടനവും നടത്തി
text_fieldsകൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച എന്നാരോപിച്ച് യു.ഡി.എഫ് പ്രതിഷേധ സദസ്സും പ്രകടനവും നടത്തി. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിെൻറ പടിഞ്ഞാറൻ പ്രദേശവും മലയോര മേഖലയും വെള്ളപ്പൊക്കം മൂലം അതീവ ദുരന്തമനുഭവിച്ച പ്രദേശങ്ങളാണ്. എന്നാൽ, ഇവർക്കാവശ്യമായ ദുരിതാശ്വാസ സഹായങ്ങൾ ലഭ്യമാക്കുന്നതിൽ ഗ്രാമപഞ്ചായത്തും സ്ഥലം എം.എൽ.എയും ദയനീയ പരാജയമാെണന്ന് യു.ഡി.എഫ് ആരോപിച്ചു. മണ്ഡലം ലീഗ് ജനറൽ കെ.വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. മജീദ് പുതുക്കുടി, കെ.പി. അബ്ദുറഹിമാൻ, ബഷീർ പുതിയോട്ടിൽ, എൻ.കെ. അശ്റഫ്, അശ്റഫ് കൊളക്കാടൻ എന്നിവർ സംസാരിച്ചു.
Next Story