Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവരസാ​േങ്കതിക...

വിവരസാ​േങ്കതിക വഴിയൊരുക്കി കൊടിയത്തൂർ ജി.എം.യു.പി

text_fields
bookmark_border
വിവരസാ​േങ്കതിക വഴിയൊരുക്കി കൊടിയത്തൂർ ജി.എം.യു.പി
cancel
കൊടിയത്തൂർ: വിവരസാേങ്കതികവിദ്യയുടെ വഴിയൊരുക്കി കൊടിയത്തൂർ ജി.എം.യു.പി സ്കൂളിലെ ക്ലാസ് മുറികളുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ ഫണ്ടും രക്ഷിതാക്കളുടെ സംഭാവനയും ഉപയോഗിച്ച് സ്കൂളിൽ നിർമിച്ച രണ്ട് ക്ലാസ് മുറികളുടെ സമർപ്പണവും ചടങ്ങിൽ നടന്നു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.പിക്കുള്ള സ്കൂളി​െൻറ ഉപഹാരം എസ്.എം.സി ചെയർമാൻ സമദ് കണ്ണാട്ടിൽ സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ഒ. അബ്ദുല്ല, മഹല്ല് ഖാദി എൻ.എ. അബ്ദുസലാം, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. അബ്ദുറഹിമാൻ, കെ.ടി. മൻസൂർ, കെ.വി. അബ്ദുസലാം മാസ്റ്റർ, എടക്കണ്ടി ആയിഷ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ഉമർ പുതിയോട്ടിൽ സ്വാഗതവും ഹെഡ്മാസ്റ്റർ യു.പി. അബ്ദുറസാഖ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story