Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന: സർക്കാർ തീരുമാനം പുനഃപരിശോധിക്കണം -കെ.പി.എസ്.ടി.എ

text_fields
bookmark_border
കൊടുവള്ളി: പ്രളയദുരന്തത്തിൽ അകപ്പെട്ടവർക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഭാവനയായി ഒരു മാസത്തെ ശമ്പളം നൽകണമെന്ന സർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയ ഭൂമിയിൽ സേവന പ്രവർത്തനങ്ങൾ ചെയ്തവരാണ് അധ്യാപകരും ജീവനക്കാരും. ആദ്യമേതന്നെ ഫെസ്റ്റിവൽ അലവൻസും രണ്ടു ദിവസത്തെ ശമ്പളവും നൽകിക്കൊണ്ട് 250 കോടിയിലേറെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ അധ്യാപകരും ജീവനക്കാരും തയാറായെന്നും യോഗം വിലയിരുത്തി. ആയിരക്കണക്കിന് അധ്യാപകർ ശമ്പളം ലഭിക്കാതെ ജോലിചെയ്യുന്നുണ്ട്. സംസ്ഥാന കൗൺസിലർ യു. അബ്ദുൽ ബഷീർ യോഗം ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ഷാജു പി. കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം പി.എം. ശ്രീജിത്ത്, പി.കെ. ഹരിദാസൻ, പി. സിജു, ടി.പി. മുഹമ്മദ് അഷ്റഫ്, ഉപജില്ല സെക്രട്ടറി എൻ.പി. മുഹമ്മദ്, കെ.കെ. ജസീർ, ഒ.കെ. മധു, എം. പ്രകാശൻ, ഉമ്മർ, ഫസലുറഹ്മാൻ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് കൊടുവള്ളി: പന്നൂർ ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം ജൂനിയർ ടീച്ചറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 14ന് വെള്ളിയാഴ്ച രാവിലെ 10 ന് സ്കൂൾ ഓഫിസിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story