Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 8:41 AM GMT Updated On
date_range 2018-09-13T14:11:59+05:30അവിടനല്ലൂരിൽ സംരംഭകത്വ വികസന സെമിനാർ
text_fieldsനടുവണ്ണൂർ: അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സംരംഭകത്വ വികസന ക്ലബിെൻറ ആഭിമുഖ്യത്തിൽ 'സംരംഭകനും അവസരങ്ങളും'എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. സുശീല അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് വ്യവസായ ഓഫിസർ മിഥുൻ ആനന്ദ് വിഷയാവതരണം നടത്തി. 'സ്ത്രീസംരംഭകരുടെ പ്രശ്നങ്ങൾ'എന്ന വിഷയത്തിൽ സിനു ശ്രീധർ, അഭിനന്ദ്, ദിഹിത്ത് എന്നിവർ പ്രബന്ധാവതരണം നടത്തി. സിബി ജോസഫ്, കെ. ശശിധരൻ, സി.കെ. നവാസ് ഡോ. സുബീഷ്, എം.എം. അയന എന്നിവർ സംസാരിച്ചു.
Next Story