Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 7:47 AM GMT Updated On
date_range 13 Sep 2018 7:47 AM GMTപെൻഷൻ അട്ടിമറി: കാരശ്ശേരിയിൽ നാളെ സായാഹ്ന ധർണ
text_fieldsbookmark_border
മുക്കം: ക്ഷേമ പെൻഷനുകൾ അട്ടിമറിച്ച ഇടതു സർക്കാറിനെതിരെ കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് നോർത്ത് കാരശ്ശേരിയിൽ സായാഹ്ന ധർണ സംഘടിപ്പിക്കും. സൈക്കിൾ പോലും ഇല്ലാത്തവരെ വാഹന ഉടമസ്ഥരാക്കിയും മരിക്കാത്തവരെ കൊന്നും ജനങ്ങളുടെ ജീവിത മാർഗത്തെ ഇല്ലാതാക്കിയിരിക്കുകയാണ് സർക്കാർ. ഇത് മനുഷ്യാവകാശ ലംഘനമാണ്. കൂടാതെ പ്രളയ ബാധിതർക്കുള്ള ധനസഹായ വിതരണം അനന്തമായി നീളുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരമിെല്ലങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തും. പ്രസിഡൻറ് കെ. കോയ അധ്യക്ഷത വഹിച്ചു. എം.പി. കെ. അബ്ദുൽ ബറ്, പി.എം. സുബൈർ ബാബു, സലാം തേക്കുംകുറ്റി, എം.ടി സൈദ് ഫസൽ, നിസാം കാരശ്ശേരി, അബൂബക്കർ ചാലൂളി, എം.കെ സൈതാലി, എൻ.പി ഖാസിം, കെ.പി മുഹമ്മദ് മാസ്റ്റർ, പി.പി.എസ് ഷിഹാബ്, റഹൂഫ് കൊളക്കാടൻ, മുനീർ തേക്കുംകുറ്റി, പീർ മുഹമ്മദ്, വി.പി അബ്ദുറഹിമാൻ, കെ.കെ മുജീബ്, അബ്ദുൽ റഹൂഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story