Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 6:59 AM GMT Updated On
date_range 2018-09-13T12:29:59+05:30പി.പി. ചന്ദ്രശേഖരൻ അനുസ്മരണം
text_fieldsപി.പി. ചന്ദ്രശേഖരൻ അനുസ്മരണം കോഴിക്കോട്: സഹകാരിയും വേങ്ങേരിയിലെ പൊതുപ്രവർത്തകനുമായ പി.പി. ചന്ദ്രശേഖരൻ അനുസ്മരണ സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുക്കം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മികച്ച സഹകാരിക്കുള്ള പുരസ്കാരവും ക്യാഷ് അവാർഡും വടകര മൂരാട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ് വി.പി. നാരായണന് മുക്കം മുഹമ്മദ് സമ്മാനിച്ചു. സംസ്ഥാന നിർവാഹകസമതി അംഗം മധുരക്കണ്ടി യതീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എൻ. ഭാസ്കരൻ, വി.ആർ. ഷൈൻ, പി.എം. കരുണാകരൻ, സുനിൽ സിങ്, എ.പി. സത്യൻ, രാജകൃഷ്ണൻ, കെ.പി. ശിവൻ, കാർത്തികേയൻ എന്നിവർ സംസാരിച്ചു. പുസ്തക ചർച്ച കോഴിക്കോട്: ദേശപോഷിണി പബ്ലിക് ലൈബ്രറി സാഹിത്യസമിതി പുസ്തക ചർച്ച നടത്തി. പെരുമാൾ മുരുകെൻറ 'അർദ്ധനാരീശ്വരൻ' എന്ന നോവൽ പി.വി. പ്രഭാകരൻ അവതരിപ്പിച്ചു. പ്രസിഡൻറ് എ.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പി. മോഹൻദാസ്, അനിൽ, കെ. ബാബുരാജ്, രമ്യ പി. ദേവദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വി.ആർ. ഗോപകുമാർ സ്വാഗതവും സി. ശശിധരൻ നന്ദിയും പറഞ്ഞു.
Next Story