Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightെഡങ്കിപ്പനിക്കെതിരെ...

െഡങ്കിപ്പനിക്കെതിരെ ഗൃഹസമ്പർക്ക പ്രതിരോധം

text_fields
bookmark_border
മാവൂർ: െഡങ്കിപ്പനി പ്രതിരോധ കാമ്പയി​െൻറ ഭാഗമായി മാവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും അരോഗ്യപ്രവർത്തകർ വീടുകൾ കയറിയിറങ്ങി ബോധവത്കരണം തുടങ്ങി. കൊതുക് വളരാൻ സാധ്യതയുള്ള വീടിനുപരിസരത്തെ പ്ലാസ്റ്റിക് കുപ്പി, ചിരട്ട, ഷീറ്റുകൾ, പഴയ ടയർ എന്നിവ എടുത്തുമാറ്റുകയും മുടിയില്ലാത്ത ടാങ്കുകൾ മൂടിവെക്കാൻ നിർദേശം നൽകുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നടന്ന ഗൃഹ സമ്പർക്ക പരിപാടിയിൽ ചെറൂപ്പ ആശുപത്രിയിലെ ജെ.പി.എച്ച് എൻ. മെർലിൻ, വാർഡ് മെംബർ രാജി ചെറുതൊടികയിൽ, ആശാ വർക്കർ കെ. സുമിത്ര, കുടുബശ്രീ പ്രവർത്തകരും പങ്കെടുത്തു. ****************************************************************************************************************************************** (നാളെ കൊടുക്കുക) തെരുവുഗായകൻ ബാബുവിന് സഹായം മാവൂർ: നഗരത്തിലെ തെരുവോരങ്ങളിൽ പാട്ടുപാടി ജീവിച്ചിരുന്ന മാവൂർ കണ്ണിപറമ്പിലെ ബാബു ശങ്കർ എന്ന തെരുവുഗായകനെ സഹായിക്കാൻ ഭാരതീയ രാഷ്ട്രീയ കോൺഗ്രസ് സേവാ (ബി.ആർ.സി.എസ്) പ്രവർത്തകരെത്തി. മിഠായിത്തെരുവിലും പുതിയ ബസ്സ്റ്റാൻഡിലും പാളയത്തും കടപ്പുറവുമെല്ലാം പാട്ടുപാടി ലഭിക്കുന്ന ചില്ലറത്തുട്ടുകൾ കൊണ്ടു ജീവിതം മുന്നോട്ടുനീക്കിയിരുന്ന ബാബുവിനും ഭാര്യക്കും ചില പൊലീസ് അധികൃതരുടെ ഇടപെടലിനെതുടർന്ന് തെരുവിലെ പാട്ട് നിർത്തേണ്ടിവരികയായിരുന്നു. ഇതോടെ നിത്യജീവിതത്തിന് വരുമാനമില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ബി.ആർ.സി.എസ് സംസ്ഥാന പ്രസിഡൻറ് നൗഷാദ് തെക്കെയിലും ജനറൽ സെക്രട്ടറി ഷരീഫ് മലയമ്മയും ജില്ല കമ്മിറ്റി അംഗം ഹസീബ് കണ്ടിയിലും ഒരുമാസത്തേക്കുള്ള ഭക്ഷണക്കിറ്റുകളുമായാണ് ബാബുവി​െൻറ വീട്ടിലെത്തുന്നത്. തെരുവിൽ ഇനിയും പാടാനും നഗരത്തിലേക്കുള്ള തിരിച്ചുപോക്കിനും കലക്ടറെ കണ്ട് അനുമതി വാങ്ങിനാൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story