ഒാപറേഷൻ കനോലി കനാൽ: രണ്ടാംഘട്ടത്തിന്​ തുടക്കം

06:26 AM
12/09/2018
കോഴിക്കോട്: കനോലി കനാൽ ശുചീകരണത്തി​െൻറ രണ്ടാം ഘട്ടത്തിന് തുടക്കമായി. കാരപ്പറമ്പ് വലിയപാലത്തിനും ചെറിയപാലത്തിനും ഇടയിലുള്ള ഭാഗം ചൊവ്വാഴ്ച ശുചീകരിച്ചതോടെയാണ് ഒന്നാംഘട്ടം അവസാനിച്ചത്. തുടർന്ന് ചെറിയ പാലത്തിന് സമീപം സെക്ടർ ബോർഡ് സ്ഥാപിച്ച് എ. പ്രദീപ് കുമാർ എം.എൽ.എ രണ്ടാം ഘട്ടത്തിന് തുടക്കംകുറിച്ചു. ബീച്ച്, വെള്ളിമാട്കുന്ന്, മീഞ്ചന്ത, നരിക്കുനി, മുക്കം എന്നിവിടങ്ങളിൽനിന്നെത്തിയ അഞ്ച് ഫയർ യൂനിറ്റിലെ 60 സേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരുമാണ് കാരപ്പറമ്പിൽ ശുചീകരണം നടത്തിയത്. ഇവർക്കൊപ്പം ആസ്റ്റർ മിംസ് ഉൾപ്പെടെ സ്ഥാപനങ്ങളും പങ്കാളികളായി. കെ.എസ്.ഇ.ബി, ഇറിഗേഷൻ എന്നീ വകുപ്പുകളും പ്രവർത്തനത്തിൽ സഹകരിച്ചു. ശുചീകരണത്തിനെത്തിയവർക്ക് ഭക്ഷണം തയാറാക്കാനായി കാറ്ററിങ് അസോസിയേഷനും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി ആസ്റ്റർ മിംസ് മെഡിക്കൽ ടീം, ബോർഡുകൾ സ്ഥാപിക്കാൻ സൈൻ ബോർഡ് അസോസിയേഷൻ എന്നിവരും രംഗത്തുണ്ടായിരുന്നു. കനാലിൽ അറവുമാലിന്യം ഉൾപ്പെടെ കൂടുതൽ മാലിന്യമുള്ള പ്രദേശമാണ് കാരപ്പറമ്പ് മേഖല. നേരത്തേ പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരും എൻ.ജി.ഒകളും സ്ഥലത്തെത്തിയിരുന്നു. ചെണ്ട, ബാൻഡ് മേളവും നാടൻ പാട്ടുമെല്ലാം ശുചീകരണത്തി​െൻറ ഭാഗമായി അരങ്ങേറി. രണ്ടാം ഘട്ടത്തിൽ 11.2 കിലോമീറ്റർ നീളമുള്ള കനാലിനെ എട്ട് സെക്ടറുകളായി തിരിച്ച് ഒാരോ സെക്ടറിനും പ്രദേശത്തെ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റിയുണ്ടാക്കുമെന്ന് ശുചീകരണത്തിന് നേതൃത്വം നൽകിയ 'നിറവ് വേങ്ങേരി' േപ്രാജക്ട് കോഒാഡിേനറ്റർ ബാബു പറമ്പത്ത് പറഞ്ഞു. ഇതി​െൻറ ഭാഗമായി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജി​െൻറ നേതൃത്വത്തിൽ കനോലി കനാലിന് ഇരുവശത്തുമുള്ള കൗൺസിലർമാരുടെ േയാഗം ബുധനാഴ്ച ചേരും. തുടർന്ന് രൂപവത്കരിക്കുന്ന ജനകീയ കമ്മിറ്റിയാണ് കനാലി​െൻറ സംരക്ഷണം ഏറ്റെടുക്കുക. ഒന്നാംഘട്ടത്തിൽ 2513 ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് നീക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാംഘട്ടത്തി​െൻറ ഉദ്ഘാടന ചടങ്ങിൽ എ. പ്രദീപ്കുമാർ എം.എൽ.എയെ കൂടാതെ മേയർ തോട്ടത്തിൽ രവീന്ദ്രൻ, നടൻ ജോയ് മാത്യൂ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണൻ, പ്രഫ. ശോഭീന്ദ്രൻ, ബാബു പറമ്പത്ത്, കമാൽ വരദൂർ, എ.പി. സത്യൻ, പ്രമോദ് ചന്ദ്രൻ, പി.പി. റീമ തുടങ്ങിയവർ സംസാരിച്ചു.
Loading...
COMMENTS