വോട്ടുയന്ത്രങ്ങളുടെ പരിശോധന അവസാനഘട്ടത്തിൽ: മോക്പോൾ ഇന്ന്

06:26 AM
12/09/2018
കോഴിക്കോട്: തെരഞ്ഞെടുപ്പ് കമീഷൻ നിർദേശ പ്രകാരം ജില്ലക്ക് അനുവദിച്ച വോട്ടുയന്ത്രങ്ങളുടെയും വിവി പാറ്റ് മെഷീനുകളുടെയും ഫസ്റ്റ് ലെവൽ ചെക്കിങ് നടപടി സിവിൽ സ്റ്റേഷനോടടുത്തുള്ള വെയർ ഹൗസിൽ (ആശ്വാസ കേന്ദ്രം) അന്തിമഘട്ടത്തിൽ. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി (എം.രണ്ട്) വോട്ടുയന്ത്രങ്ങളുടെയും, വിവി പാറ്റ് മെഷീനുകളുടെയും ഫസ്റ്റ് ലെവൽ ചെക്കിങ്ങാണ് നടക്കുന്നത്. പൊലീസ് സംരക്ഷണയിലാണ് പരിശോധന. എഫ്.എൽ.സി നടപടികളുടെ മേൽനോട്ടം വഹിക്കുന്നതിന് ഡെപ്യൂട്ടി കലക്ടറെ (ഇലക്ഷൻ) ചുമതലപ്പെടുത്തി. എഫ്.എൽ.സി നടപടിക്കായി ഹൈദരാബാദിലെ ഇലക്േട്രാണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എൽ)ൽനിന്ന് എത്തിയ എൻജിനീയർമാർക്കൊപ്പം കലക്ടറേറ്റിലെ ജീവനക്കാരെയും നിയോഗിച്ചു. ജില്ലയിലെ അംഗീകൃത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ 12ന് രാവിലെ ഒമ്പത് മുതൽ മോക്പോൾ ചെയ്ത് നടപടി പൂർത്തിയാക്കും. തുടർന്ന് യന്ത്രങ്ങൾ വെയർ ഹൗസിൽ സൂക്ഷിക്കാനാണ് തീരുമാനം.
Loading...
COMMENTS