Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണയങ്കോട് പുഴയോരത്ത്...

കണയങ്കോട് പുഴയോരത്ത് കക്കൂസ് മാലിന്യം തള്ളി

text_fields
bookmark_border
കണയങ്കോട് പുഴയോരത്ത് കക്കൂസ് മാലിന്യം തള്ളി
cancel
ഉള്ള്യേരി: സംസ്ഥാന പാതയോട് ചേര്‍ന്നുകിടക്കുന്ന കണയങ്കോട് പുഴയോരത്ത് കക്കൂസ് മാലിന്യം തള്ളി. ഉള്ള്യേരി പഞ്ചായത്ത് അതിര്‍ത്തിയായ കുട്ടോത്ത് വളവിലാണ് ചൊവ്വാഴ്ച രാത്രി വാഹനത്തില്‍ കൊണ്ടുവന്ന മാലിന്യം തള്ളിയത്. മാലിന്യത്തോടൊപ്പം നാപ്കിന്‍ അടക്കമുള്ളവയും തള്ളിയിട്ടുണ്ട്. റോഡരികില്‍ വാഹനം നിര്‍ത്തിയശേഷം താഴ്ഭാഗത്തെ കണ്ടല്‍ചെടികളുള്ള ഭാഗത്തേക്ക് പൈപ്പ് ഉപയോഗിച്ചു മാലിന്യം ഒഴുക്കിയതായാണ് സൂചന. ഇവിടെ നിര്‍മിക്കുന്ന ബോട്ട് ജെട്ടിയിലേക്കുള്ള റോഡിലും പുഴയിലും മാലിന്യം പരന്നൊഴുകി. രാവിലെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെടുന്നത്. വാര്‍ഡ്‌ അംഗം അനൂപ്കുമാര്‍ സ്ഥലത്തെത്തി പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. പ്രസിഡൻറ് ഷാജു ചെറുകാവിലും രവീന്ദ്രന്‍ ആലങ്കോടും ആരോഗ്യ വകുപ്പ് അധികൃതരും എത്തി. ലോറിയില്‍ വെള്ളം എത്തിച്ചു റോഡ്‌ കഴുകി സ്ഥലത്ത് ക്ലോറിനേഷന്‍ നടത്തി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അത്തോളി പൊലീസും സ്ഥലത്തെത്തി. ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളല്‍ പതിവായിട്ടുണ്ട്. ഉണ്ണികുളം, പറമ്പിന്‍ മുകള്‍, നന്മണ്ട ഭാഗങ്ങളില്‍ അടുത്തകാലത്ത് തന്നെ സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രികള്‍, ഷോപ്പിങ് കോംപ്ലക്സുകള്‍, വാടക ക്വാർേട്ടഴ്സുകള്‍ എന്നിവിടങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം നീക്കാന്‍ കരാര്‍ എടുത്ത് റോഡരികിലെ വയലുകളിലും പറമ്പുകളിലും തള്ളുന്നത് പതിവായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story