Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 6:05 AM GMT Updated On
date_range 12 Sep 2018 6:05 AM GMTപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: അന്വേഷണം ഊർജിതം
text_fieldsbookmark_border
നാദാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അനാശാസ്യത്തിന് ഉപയോഗിച്ച കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. അനാശാസ്യത്തിന് പ്രേരിപ്പിച്ച മാതാവിനെ നാദാപുരം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ, സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പേർക്കെതിരെ കേസുണ്ട്. ഇവരെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 14കാരിയായ മകളെ സംസ്ഥാനത്തിനകത്തും പുറത്തുമായി മാതാവ് പലർക്കുമായി അനാശാസ്യത്തിന് എത്തിച്ചെന്നാണ് പരാതി. യുവതി ജില്ലയുടെ പല ഭാഗങ്ങളിലായി വാടകക്ക് താമസിച്ചുവരുകയായിരുന്നു. ഇതിനിടയിലാണ് കുട്ടിയെ പലർക്കായി സമർപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചത്. നാദാപുരം പൊലീസിന് ലഭിച്ച പരാതിയിൽ കേസെടുത്തശേഷം വളയം പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story