Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 6:05 AM GMT Updated On
date_range 2018-09-12T11:35:55+05:30പ്രളയാനന്തര വരൾച്ച: മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച
text_fields* കുന്ദമംഗലം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലാണ് വെള്ളിയാഴ്ച ചർച്ച കോഴിക്കോട്: പ്രളയത്തിനുശേഷം സംസ്ഥാനത്തെ പ്രധാന പുഴകളിലെ വെള്ളം കുറയുന്നത് തുടരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച ജലവിഭവ മന്ത്രി മാത്യു ടി. തോമസിെൻറ നേതൃത്വത്തിൽ കുന്ദമംഗലം ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ബ്ല്യു.ആർ.ഡി.എം) ഓഫിസിൽ വിശദമായ ചർച്ച നടത്തും. ചീഫ് എൻജിനീയർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംഘവും ചർച്ചക്കുണ്ടാകും. വലിയ തോതിലാണ് പുഴകളിൽ വെള്ളം കുറയുന്നത്. മൂന്നാഴ്ച മുമ്പ് ഒഴുകിപ്പരന്ന പല പുഴകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. ഭാരതപ്പുഴ, പെരിയാർ, ചാലിയാർ, ചാലക്കുടി തുടങ്ങി വലുതും ചെറുതുമായ എല്ലാ പുഴകളിലും ഇതാണ് അവസ്ഥ. കൂടാതെ, പലയിടങ്ങളിലും കിണറുകളിലെ വെള്ളവും വറ്റുന്നു. ജലം കുറയുന്നത് സംബന്ധിച്ച് കോഴിക്കോട് ജില്ലയിലെ പുഴകളിൽ പ്രാഥമിക പഠനം നടത്തിയ ജലവിഭവ വികസന വിനിയോഗ കേന്ദ്രം വിശദ പഠനത്തിന് ഒരുക്കം ആരംഭിച്ചതായി സി.ബ്ല്യു.ആർ.ഡി.എം സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. വി.പി ദിനേശൻ പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുമ്പ് പരിശോധനകൾ നടത്തും. ഭൂഗർഭജലത്തിെൻറ വിതാനം, പ്രളയം ജലസ്രോതസ്സുകളിൽ ഏൽപിച്ച ആഘാതം, ഭാവിയിലേക്കുള്ള കരുതൽ, സംരക്ഷണ മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് പഠനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നെല്‍വയലുകളും നീര്‍ത്തടങ്ങളും യഥേഷ്ടം ഉണ്ടായിരുന്നപ്പോള്‍ ഭൂഗര്ഭജലത്തിെൻറ അളവ് കൂടിയിരുന്നു. ഇത് പുഴകളെ സമ്പന്നമാക്കി. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തിയതോടെ വെള്ളത്തിെൻറ സംഭരണം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
Next Story