Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 5:56 AM GMT Updated On
date_range 2018-09-12T11:26:59+05:30ഗണിതം മധുരം
text_fieldsബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം പദ്ധതിയുടെ ഭാഗമായി പത്താംതരം വിദ്യാർഥികൾക്ക് ഗണിതം മധുരം പഠന ക്ലാസ് സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.കെ. വാസു പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷക്ക് ഗണിതത്തിന് ഡി പ്ലസ് ഇല്ലാതെയുള്ള വിജയവും പകുതി പേർക്ക് എ പ്ലസും ഉറപ്പാക്കുന്നതിനാണ് ഗണിതം മധുരം സംഘടിപ്പിക്കുന്നത്. വർക് ഷീറ്റുകളുടെ സഹായത്തോടെയുള്ള പിയർ ഗ്രൂപ് പഠനം, അതിഥി ക്ലാസുകൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ നയിക്കുന്ന സംഘപഠന സായാഹ്നം, ഗണിത പ്രശ്നമൂല തുടങ്ങിയവയും ഗണിതം മധുരം പദ്ധതിയുടെ ഭാഗമായി നടക്കും. പ്രത്യേക പിന്തുണ ആവശ്യമുള്ളവർക്കായി തെളിച്ചം പദ്ധതിയും ആരംഭിച്ചു. ഇവർക്ക് പ്രത്യേകമായി ഗണിതം പഠനോത്സവം ക്യാമ്പുകളും സംഘടിപ്പിക്കും.
Next Story