Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 5:44 AM GMT Updated On
date_range 2018-09-12T11:14:59+05:30വാക്കടവ് കടൽത്തീരം ശുചീകരിച്ചു
text_fieldsകടലുണ്ടി: പ്രളയനാളുകളിൽ പാഴ്വസ്തുക്കൾ അടിഞ്ഞ് മലീമസമായ വാക്കടവ് കടൽത്തീരം സാഗരതീരം െറസിഡൻറ്സ് അസോസിയേഷൻ ശുചീകരിച്ചു. കാലവർഷത്തിൽ പുഴകളിലൂടെയും മറ്റും കടലിലെത്തുന്ന മാലിന്യം പ്രളയത്തെ തുടർന്ന് അമിതമായതിനാൽ വാക്കടവ് പരിസരമാകെ മലിനാവസ്ഥയിലായിരുന്നു. പ്ലാസ്റ്റിക്കും റബറും ഉൾപ്പെട്ട മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ചുമാറ്റി. അസോസിയേഷൻ പ്രസിഡൻറ് കെ. ബാലകൃഷ്ണൻ, സെക്രട്ടറി വി. യൂസുഫ്, ട്രഷറർ കെ. ചന്ദ്രൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം. മൂസക്കോയ, പ്രവർത്തക സമിതി അംഗങ്ങളായ കെ.പി. മൂസ, ഒ.എം. ബഷീർ, എം.പി. ജയപാലൻ എന്നിവർ നേതൃത്വം നൽകി.
Next Story