Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 5:42 AM GMT Updated On
date_range 2018-09-12T11:12:00+05:30കൃഷിയിൽ തോൽക്കാൻ മനസ്സില്ലാത്ത സുഹൃത്തുക്കൾ
text_fieldsകക്കോടി: സുഹൃത്തുക്കളായ മുരളിക്കും ജ്യോതിക്കും വെള്ളപ്പൊക്കത്തിൽ ലക്ഷങ്ങൾ നഷ്ടമായെങ്കിലും കൃഷിേയാട് വിടപറയാൻ ഇവർ തയാറല്ല. വർത്തമാനം പറഞ്ഞും ശകാരിച്ചും കൊണ്ടുനടന്ന നാന്നൂറ്റി അമ്പേതാളം താറാവുകൾ ചത്തതിൽ മനംമടുത്തെങ്കിലും വീണ്ടും 'ജീവകൃഷിക്ക്' തയാറെടുക്കുകയാണ് ഇരുവരും. തങ്ങളുടെ കൃഷിക്കുണ്ടായ സാമ്പത്തിക നഷ്ടമല്ല ഇവരെ വേദനിപ്പിച്ചത്. താലോലിച്ചു വളർത്തിയ ജീവികളെ രക്ഷപ്പെടുത്താൻ കഴിയാതെ കൺമുന്നിൽവെച്ച് അവ പിടഞ്ഞുവീണതും കുത്തൊഴുക്കിൽ പുഴവെള്ളം കൊണ്ടുപോയതും ഇവർക്ക് താങ്ങാനായില്ല. കണ്ണാടിക്കൽ കൂറ്റഞ്ചേരി ശിവക്ഷേത്രത്തിനു സമീപം ഒന്നരയേക്കർ ഭൂമി പാട്ടത്തിനെടുത്ത് ആറുമാസം മുമ്പാണ് ഇവർ പുഞ്ച ഫാം ഹൗസിൽ മത്സ്യകൃഷിയും താറാവു കൃഷിയും േകാഴിവളർത്തലും ആരംഭിച്ചത്. രാവും പകലും കഠിനാധ്വാനം ചെയ്തും കൂലിക്ക് ആളെ വെച്ചുമായിരുന്നു ഇവർ കൃഷി മുന്നോട്ടു കൊണ്ടുപോയത്. കുട്ടനാട്ടിൽനിന്ന് 250 രൂപ നിരക്കിൽ 500 ചാരചെമ്പല്ലി ഇനത്തിൽപെട്ട മുട്ടത്താറാവുകളെയും നൂറിൽപരം വിവിധയിനം േകാഴികളെയും കൊണ്ടുവന്നു വളർത്തി. മുട്ടപ്രായമായ ഇവയാണ് പൂനൂർപുഴ കരകവിഞ്ഞേതാടെ നഷ്ടമായത്. മത്സ്യമിറക്കാൻ പാകത്തിൽ ലക്ഷങ്ങൾ മുടക്കി കുളെമാരുക്കിയതും രണ്ടാൾപൊക്കത്തിൽ വെള്ളം കയറിയതോടെ നശിച്ചു. കൃഷിപ്പാടത്ത് ലോഡുകണക്കിന് ചണ്ടിയും മാലിന്യങ്ങളും നിറഞ്ഞു. വെള്ളമിറങ്ങിയതോടെ ഇരുവരും കഠിനാധ്വാനംചെയ്ത് ഒരുവിധം എല്ലാം നീക്കം ചെയ്തു. രക്ഷപ്പെടുത്തിയെടുത്ത നാൽപതോളം താറാവുകൾ ഫാമിൽ ഉണ്ട്. രണ്ടു കോഴികളാണ് അവശേഷിച്ചത്. രണ്ടാഴ്ചക്കുള്ളിൽ മത്സ്യവിത്തിറക്കും. അഞ്ചുലക്ഷത്തിൽപരം രൂപ നഷ്ടമായെങ്കിലും അവയെല്ലാം കഠിനാധ്വാനം ചെയ്താൽ തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇൗ സുഹൃത്തുക്കൾ.
Next Story