Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂര്‍വവിദ്യാര്‍ഥികളുടെ ...

പൂര്‍വവിദ്യാര്‍ഥികളുടെ സമ്മാനമായി ഓപണ്‍ പവിലിയന്‍

text_fields
bookmark_border
കുറ്റിച്ചിറ: സ്‌കൂളിന് പൂര്‍വവിദ്യാര്‍ഥികളുടെ സമ്മാനമായി പവിലിയന്‍. പരപ്പില്‍ മദ്റസത്തുല്‍ മുഹമ്മദിയ്യ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1980ലെ എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ഥികളാണ് 12.5 ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓപണ്‍ പവിലിയന്‍ നിര്‍മിച്ചുനല്‍കിയത്. മദ്റസത്തുല്‍ മുഹമ്മദിയ്യ ഓള്‍ഡ് സ്റ്റുഡന്‍സ് അസോ. പ്രസിസൻറ് സി.ബി.വി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.പി. ഹംസത്ത് അധ്യക്ഷതവഹിച്ചു. കെ.വി. കുഞ്ഞഹമ്മദ്, പി.കെ. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലർ അഡ്വ. പി.എം. നിയാസ്, സി. അബ്ദുറഹ്മാന്‍, പി.ജെ. ജോഷ്വ എന്നിവര്‍ സ്‌കൂളില്‍ പൊതുപരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ സി.സി. ഹസന്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ജലീല്‍, വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പല്‍ ആമിന ടീച്ചര്‍, എൻജി. പി. അബൂബക്കര്‍ കോയ, പി.ടി.എ. പ്രസിഡൻറ് ടി.വി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. എൻജിനീയറിങ് പരീക്ഷയില്‍ പ്രദേശത്തുനിന്ന് ഉന്നത മാര്‍ക്ക് നേടിയ ഫായിസ് മൂസയെ ആദരിച്ചു. ജനറല്‍ സെക്രട്ടറി എം.പി. ഇമ്പിച്ചമ്മദ് സ്വാഗതവും സെക്രട്ടറി ബി.വി. മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story