Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയദുരിതാശ്വാസ സഹായ...

പ്രളയദുരിതാശ്വാസ സഹായ വിതരണം

text_fields
bookmark_border
ചേളന്നൂര്‍: വയനാട്ടില്‍ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് സഹായവുമായി ചേളന്നൂര്‍ എസ്.എന്‍ ട്രസ്റ്റ് സ്‌കൂള്‍. സഹായ വിതരണം പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. ഭക്ഷ്യവസ്തുക്കളടങ്ങുന്ന മുന്നൂറ് കിറ്റും വസ്ത്രങ്ങളും ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി നല്‍കി. വെള്ളപ്പൊക്കത്തില്‍ പ്രയാസമനുഭവിച്ച എസ്.എന്‍ ട്രസ്റ്റിലെ കുട്ടികള്‍ക്കുളള കിറ്റ് വാര്‍ഡ് മെംബര്‍ പി.കെ. കവിത വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് എസ്. ശ്രീരാജ് അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റര്‍ ടി.വി. അരുണാചലം പദ്ധതി വിശദീകരിച്ചു. സോണി ശങ്കര്‍, ഗിരീഷ്, എസ്.എല്‍. ബിനി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story