Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 5:35 AM GMT Updated On
date_range 2018-09-12T11:05:56+05:30യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ്സമയമാറ്റം: എം.പി ഇടപെട്ടു
text_fieldsകോഴിക്കോട്: യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിെൻറ (നമ്പർ: 16527) സമയമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ എം.കെ. രാഘവൻ എം.പി ഇടപെട്ടു. ഇതുസംബന്ധിച്ച് റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽേശ്രഷ്ഠയുമായി സംസാരിച്ചതായി എം.െക. രാഘവൻ 'മാധ്യമ'ത്തോട് പറഞ്ഞു. പരാതി പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും എം.പി അറിയിച്ചു. കൂടാതെ, യാത്രാസമയം പഴയരീതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫാക്സ് സന്ദേശമയച്ചിട്ടുമുണ്ട്. യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് സമയമാറ്റത്തെക്കുറിച്ച് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതിനുശേഷം നിരവധി യാത്രക്കാരും സംഘടനകളും റെയിൽവേ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സമയമാറ്റം ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് മെയിലിെൻറ കൃത്യനിഷ്ഠക്കുവേണ്ടിയാണെന്നാണ് െറയിൽവേയുടെ വാദം. ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് ഏഴോളം െട്രയിനുകളുടെ സർവിസ് നിലനിൽക്കെ, ബംഗളൂരുവിൽനിന്ന് മലബാർ റൂട്ടിൽ ആകെയുള്ള ഇൗ െട്രയിൻ വൈകിപ്പിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാണെന്ന് രാഘവൻ ഫാക്സ് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. തീരുമാനം െറയിൽവേക്ക് നഷ്ടമുണ്ടാക്കുന്നതും സ്വകാര്യ ബസ് ഉടമകൾക്ക് വൻ ലാഭമുണ്ടാക്കുന്നതുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ആഗസ്റ്റ് 15 മുതൽ നിലവിൽവന്ന സമയമാറ്റം മൂലം പാലക്കാട് മുതൽ കണ്ണൂർ വരെ െട്രയിൻ വളരെ വൈകിയാണ് ഓടിയത്. കേരളത്തിൽനിന്ന് ബംഗളൂരുവിലെ ഐ.ടി മേഖലയിലെയും ഇതരമേഖലകളിലെയും ജീവനക്കാരുടെ ഏക ആശ്രയമായ െട്രയിനിെൻറ സമയമാറ്റം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ആഗസ്റ്റ് 15ന് മുമ്പും ശേഷവുമുള്ള വിവരങ്ങൾ വിശകലനം ചെയ്താൽ ഇത് മനസ്സിലാകുമെന്നും എം.പി ചൂണ്ടിക്കാട്ടി.
Next Story