Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ദുരിതാശ്വാസം:...

'ദുരിതാശ്വാസം: പട്ടികയിലെ അപാകത പരിഹരിക്കണം'

text_fields
bookmark_border
കൊടിയത്തൂർ: പഞ്ചായത്തിലെ പ്രളയ ദുരിതബാധിതരുടെ ലിസ്റ്റിലെ അപാകത പരിഹരിച്ച് അർഹരായ മുഴുവൻ ദുരിതബാധിതർക്കും സർ ക്കാറി​െൻറ സാമ്പത്തിക സഹായം ഉറപ്പുവരുത്തണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സർവകക്ഷി സർവേ പ്രകാരം അറുനൂറിൽപരം ദുരിതബാധിതരുടെ ലിസ്റ്റ് നൽകിയതിൽ പകുതിയോളം ആളുകളുടെ പേര് ഒഴിവാക്കപ്പെട്ടത് പ്രതിഷേധാർഹവും നീതി നിഷേധവുമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. പാർട്ടി പ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ചാലിൽ അബ്ദു മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഈം ഗഫൂർ, ശംസുദ്ദീൻ ചെറുവാടി, റഫീഖ് കുറ്റ്യോട്ട്, ഹമീദ് കൊടിയത്തൂർ, സജ്ന ബാലസുബ്രഹ്മണ്യൻ, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. സാലിം ജീറോഡ് സ്വാഗതവും സഫീറ കൊളായിൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story