Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഞ്ചായത്ത്...

പഞ്ചായത്ത് പ്രസിഡൻറി​െൻറ വില്ലേജ് ഓഫിസ് ഉപരോധം രാഷ്​ട്രീയനാടകമെന്ന്​

text_fields
bookmark_border
കൊടിയത്തൂർ: പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ലയുടെ വില്ലേജ് ഓഫിസ് ഉപരോധം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാെണന്ന് കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ വില്ലേജ് ഓഫിസറും ബന്ധപ്പെട്ടവരും സന്ദർശിക്കുകയും പട്ടിക തയാറാക്കുകയും ചെയ്തിരുന്നു. എന്നാൽ, കൃത്യസമയത്ത് കാര്യങ്ങൾ കോഒാഡിനേറ്റ് ചെയ്യാതെ പ്രസിഡൻറ് അർഹരെ പൂർണമായി ഉൾകൊള്ളിക്കാതെ അനർഹരുടെ പട്ടിക വില്ലേജ് ഓഫിസർക്ക് കൈമാറിയതാണ് ആശയക്കുഴപ്പത്തിന് കാരണം. അർഹരായവർക്കും പട്ടികയിൽ ഉൾപ്പെട്ടവർക്കും പണം പൂർണമായി ലഭ്യമാക്കാനായില്ല. പഞ്ചായത്ത് പ്രസിഡൻറ് നേരിട്ട് എറ്റെടുത്ത് നടത്തിയ ദുരിതാശ്വാസ കിറ്റ് വിതരണത്തിലും പരാതി ഉണ്ടായിരുന്നു. ഇതി​െൻറ ജാള്യത മറച്ചുവെക്കാനും വില്ലേജ് അധികാരികള കുറ്റപ്പെടുത്തി മുഖം മിനുക്കാനുമുള്ള തന്ത്രമാണ് ഉപരോധത്തിന് പിന്നിലെന്നും പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പുതുക്കുടി മജീദ് കൺവീനർ കെ.ടി. മൻസൂർ, ട്രഷറർ മാത്യു തറപ്പ്തൊട്ടിയൽ എന്നിവർ ആരോപിച്ചു. സ്‌പോര്‍ട്‌സ്‌ കിറ്റുകള്‍ നല്‍കി താമരശ്ശേരി: പള്ളിപ്പുറം ജി.എം.യു.പി സ്‌കൂളിന് ദുബൈ കെ.എം.സി.സി മണ്ഡലം വൈസ് പ്രസിഡൻറ് എം.ടി.എ. സലാം സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി. കായികാധ്യാപകന്‍ സുരേന്ദ്രന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് ഇസ്ഹാക്ക് ചാലക്കര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എബ്രഹാം വര്‍ഗീസ്, റഷീദ്, റാഫി, ജയപ്രകാശന്‍, ദേവസ്യ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story